ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് ദുബായിയില്‍ മരിച്ചു. കാസര്‍ക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടില്‍ ഷെഫീഖ് ആണ് മരിച്ചത്.
മുപ്പത്തിയെട്ട് വയസ്സായിരുന്നു. ബൈക്കിടിച്ചാണ് ഷെഫീഖിന് പരിക്കേറ്റത്. റോഡിലൂടെ നടന്നു പോകുമ്പോള്‍ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുന്‍പായിരുന്നു അപകടം.
ദുബായ് ദേരയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഷെഫീഖ് ചികിത്സയില്‍ കഴിയവെ ഇന്നലെയാണ് മരിച്ചത്.
10 വര്‍ഷമായി ദുബായില്‍ കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സീനത്ത്. മകന്: മുഹമ്മദ് ഷഹാന്. മാതാപിതാക്കള്‍: റസാഖ്, താഹിറ. കബറടക്കം ദുബായില്‍ നടക്കും.
Discussion about this post