തൃശൂര്‍: മദ്യലഹരിയില്‍ നടുറോഡില്‍ തമ്മിലടിച്ച് മൂന്നംഗ സംഘം. തൃശ്ശൂരിലെ ചാലക്കുടിയിലാണ് സംഭവം. സൗത്ത് ജങ്ഷനില്‍ നഗരസഭ ബസ് സ്റ്റാന്റിന് മുന്നില്‍ വെച്ചാണ് സംഘം തമ്മിലടിച്ചത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാര്‍ തമ്മിലായിരുന്നു കൂട്ടയടി നടന്നത്. കല്ലുകൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ തടഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഈ ഫ്ളൈ ഓവറിനടിയില്‍ അയല്‍ സംസ്ഥാനത്ത് നിന്നുള്ള നിരവധി പേര് തമ്പടിച്ചിട്ടുണ്ടെന്നും രാത്രിയും പകലും മദ്യലഹരിയില്‍ ഇവര്‍ തമ്മിലടിക്കുന്നത് നിത്യസംഭവമാണെന്നും പ്രദേശവാസികള്‍ പറയുന്നു.
ഫ്ളൈ ഓവറിനടിയില്‍ പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളും ഉപകരണങ്ങളും മോഷണം പോകുന്നത് പതിവാണ്. ഭയന്നാണ് നാട്ടുകാര്‍ ഇതിലെ രാത്രിയില്‍ യാത്ര ചെയ്യുന്നത്.
Discussion about this post