അങ്കമാലി: കിടപ്പുമുറിക്ക് തീപിടിച്ചു ബിനീഷും ഭാര്യ അനുവും രമഅടും മക്കളും മരിച്ച സംഭവം കൂട്ടആത്മഹത്യയല്ലെന്ന് ബന്ധുക്കൾ. തീപിടുത്തം ഷോർട്ട്‌സർക്യൂട്ട് കാരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതിന് സാധ്യതയില്ലെന്ന് പിന്നീട് വ്യക്തമായി. ഇതോടെയാണ് ആത്മഹത്യയാണെന്ന സംശയം ഉയർന്നത്.
ഗൃഹനാഥന്‍ ബിനീഷ് കുര്യന്‍, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിന്‍ ബിനീഷ് എന്നിവരാണ് വെന്തുമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത് .ഇവര്‍ നാലുപേരും കിടിന്നുറങ്ങിയിരുന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികളാരും തന്നെ അറിഞ്ഞിരുന്നില്ല.
എന്നാൽ ബിനീഷിന് സാമ്പത്തിക ബാധ്യതയോ മറ്റ് വിഷമതകളോ ഇല്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. കുടുംബത്തിനും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. ബിനീഷിന്റെ പിതാവിന്റെ ചരമവാർഷികം മറ്റന്നാളാണ്. ഇതിന്റെ ചടങ്ങുകൾക്കായി സാധനങ്ങളടക്കം വാങ്ങുകയും കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ബിനീഷിന് ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവുമില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
അദ്ദേഹത്തിന്റെ ബിസിനസ് നല്ല രീതിയിൽ ബിസിനസ് നടക്കുന്നുണ്ടെന്നും മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഉള്ളതായി തോന്നിയിട്ടില്ലെന്നും അയൽവാസികളും പറയുന്നു. നല്ല രീതിയിൽ ബിസിനസ് നടത്തി വരികയാണ്. കുറച്ചുനാൾ മുൻപ് വീടിനോട് ചേർന്ന ജാതിക്കയുടെ ഗോഡൗൺ കത്തി നശിച്ചിരുന്നു. അതുകൊണ്ട് ചെറിയ രീതിയിലുള്ള സാമ്പത്തിക പ്രയാസമുണ്ടായി. എന്നാൽ ജീവനൊടുക്കാൻ തക്കമുള്ള പ്രശ്‌നങ്ങളില്ലായിരുന്നു. ധാരാളം ഭൂസ്വത്തുക്കൾ ബിനീഷിന് ഉണ്ടായിരുന്നു.’- എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.
ഷോർട്ട് സർക്യൂട്ടല്ല അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറ്റു വിശദാംശങ്ങൾ പരിശോധിച്ച് വരുകയാണ്. ഫൊറൻസിക് സംഘം വീടിനുള്ളിൽ പരിശോധന തുടരുകയാണ്.