ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും, കേരളത്തില്‍ ഇന്നും പെരുമഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

rain|bignewslive

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ കനക്കും. പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയിലും എറണാംകുളം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ തെലങ്കാനയ്ക്ക് മുകളിലായി ഒരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ തെക്കന്‍ കേരളത്തിന് സമീപം വരെയായി ഒരു ന്യൂനമര്‍ദ്ദപാത്തിയും നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അതേസമയം, കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായാണിത്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.

Exit mobile version