കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾക്ക് ദാരുണമരണം. ഭട്ട് റോഡിൽ വെച്ചാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കാർ നിർത്തിയ ഉടനെ ഡ്രൈവർക്ക് പുറത്തിറങ്ങാൻ നാട്ടുകാർ ഡോർ തുറന്നുകൊടുത്തെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങിയതാിനാൽ കാറോടിച്ചിരുന്നയാൾക്ക് രക്ഷപ്പെടാനായില്ല. ഉടൻ തന്നെ ഉഗ്രശബ്ദത്തോടെ കാർ പൊട്ടിത്തെറിച്ചുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കത്തുന്നുണ്ടായിരുന്നു. പുകയും തീയും നിറഞ്ഞ് വാഹനം വരുന്നത് കണ്ടാണ് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഓടിക്കൂടിയത്. എന്നാൽ കാർയാത്രികനെ രക്ഷിക്കാനാകാത്തത് വലിയ നോവായി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.