കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും രാഹുല്‍ ഗാന്ധി വിജയിച്ച സാഹചര്യത്തില്‍ റായ്ബറേലി നിലനിര്‍ത്തുകയും വയനാട് മണ്ഡലം വിട്ടുനല്‍കുകയും ചെയ്യാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വയനാട്ടില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന അഭിപ്രായം ഉയര്‍ന്നുവരികയാണ്.
ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ 52 കാരിയായ പ്രിയങ്കയോട് വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പ്രിയങ്ക രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ പ്രിയങ്ക അവിടുത്തുകാര്‍ക്കും പരിചിതയാണ്. ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ തുടരുന്നത് നേട്ടമാകുമെന്ന വിലയിരുത്തലില്‍ രാഹുല്‍ റായ്ബറേലി സീറ്റ് നിലനിര്‍ത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ബിജെപിക്ക് വയനാട്ടിലെ സാഹചര്യം ഒരിക്കലും അനുകൂലമാകില്ലെന്നും അതിനാല്‍ വയനാട് പ്രിയങ്കയ്ക്ക് സുരക്ഷിതമായ ഇടമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Discussion about this post