തൃശ്ശൂര്‍: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ വിജയത്തില്‍ പ്രതികരിച്ച് മകള്‍ ഭാഗ്യ സുരേഷ് രംഗത്ത്. അച്ഛന്റെ വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഭാഗ്യ പറഞ്ഞു.
സഹോദരന്‍ ഗോകുലിന്റെ പുതിയ ചിത്രം കാണാന്‍ തിയ്യേറ്ററിലെത്തിയപ്പോഴാണ് ഭാഗ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. അച്ഛന്‍ നാട്ടുകാര്‍ക്ക് വേണ്ടി നടുവൊടിഞ്ഞാണ് പണി എടുക്കുന്നതെന്നും ഭാഗ്യ പറഞ്ഞു.
ഇനി അച്ഛന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും അതില്‍ മാറ്റം ഉണ്ടാകില്ലെന്നും അച്ഛനെതിരെ വിമര്‍ശനങ്ങളും ആരോപണങ്ങളും ട്രോളുകളും വന്നാലും അദ്ദേഹം തന്റെ പണി ചെയ്യുമെന്നും ഭാഗ്യ പറഞ്ഞു.
നല്ലത് ചെയ്താലും ആളുകള്‍ കുറ്റം പറയുമെന്നും അതൊന്നും നോക്കിയാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ ആകില്ലെന്നും അച്ഛന്‍ അച്ഛന്റെ വര്‍ക്ക് നോക്കി മുന്നേറുന്നുവെന്നും ഭാഗ്യ പറയുന്നു.
ആ കാര്യങ്ങളല്ലാതെ ഒന്നിനും ചെവി കൊടുക്കുന്നില്ല. എത്ര വിമര്‍ശനം വന്നാലും ട്രോളുകള്‍ വന്നാലും അച്ഛന്‍ അച്ഛന്റെ വര്‍ക്ക് മുന്‍നിര്‍ത്തി കുടുംബം മുന്‍ നിര്‍ത്തി, ആളുകളെ മുന്‍ നിര്‍ത്തി തന്നെയാണ് അച്ഛന്‍ പോകുന്നതെന്നും ഭാഗ്യ പറയുന്നു.