പൂനെ:ശബരിമലയിലേക്ക് താന്‍ വന്നുകൊണ്ടിരിക്കുകയാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇത്തരം പ്രചരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ താന്‍ ഒരു ദിവസം ശബരിമലയിലേക്ക് എത്തുമെന്നും, സന്ദര്‍ശിച്ച് മടങ്ങിക്കഴിഞ്ഞാല്‍ മാത്രമേ ആളുകള്‍ വാര്‍ത്ത അറിയുകയുള്ളു എന്നും തൃപ്തി ദേശായി പറഞ്ഞു. സന്നിധാനത്ത് യുവതിപ്രവേശനം സാധ്യമായിക്കഴിഞ്ഞു. ലക്ഷ്യം അവര്‍ പൂര്‍ത്തിയാക്കിയതായും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു.
തൃപ്തി സന്നിധാനത്ത് എത്തുമെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു. ഈ സീസണില്‍ത്തന്നെ തൃപ്തി ശബരിമലയിലെത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതിന് മറുപടിയുമായാണ് അവര്‍ രംഗത്ത് എത്തിയത്.