അമിതവേഗത, നിയന്ത്രണം വിട്ട് ബൈക്ക് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞു, യുവാക്കള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് തൃക്കരിപ്പൂരാണ് സംഭവം. മെട്ടമ്മല്‍ സ്വദേശി ഷാനിദ് (25), പെരുമ്പ സ്വദേശി സുഹൈല്‍ (26) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഷാനിദും സുഹൈലും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു.

also read:മഴ ശക്തം, ഇടിമിന്നലിനും സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

അപകട കാരണം അമിത വേഗതയാണെന്നാണ് പൊലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version