ഉറങ്ങുന്നതിനിടെ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ ദേഹത്ത് അടര്‍ന്നുവീണു, യുവാവിന് ദാരുണാന്ത്യം

death|bignewslive

കണ്ണൂര്‍: കണ്ണൂരില്‍ കിടപ്പുമുറിയിലെ സീലിങ് ഫാന്‍ അടര്‍ന്നുവീണ് യുവാവ് മരിച്ചു. എട്ടിക്കുളം സ്വദേശി മുഹമ്മദ് ഷമീറാണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു നടുക്കുന്ന സംഭവം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉച്ചയുറക്കത്തിനിടെയാണ് ഷമീര്‍ അപകടത്തില്‍പ്പെട്ടത്. കോണ്‍ക്രീറ്റ് പാളിക്കൊപ്പം മുറിയിലെ ഫാന്‍ താഴേക്കുപതിക്കുകയായിരുന്നു. ഷമീറിന്റെ നെഞ്ചിന് താഴെയാണ് ഫാനും കോണ്‍ക്രീറ്റ് പാളിയും വീണത്.

എന്നാല്‍ പുറമെ വലിയ പരിക്കൊന്നും ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ ഷമീറിന് അസ്വസ്ഥതകളൊന്നുമില്ലായിരുന്നു. പുറത്തുണ്ടായിരുന്ന തൊഴിലാളികളെ വിളിച്ച് ദേഹത്തുണ്ടായിരുന്ന സിമന്റും പൊടിയുമെല്ലാം ഷമീര്‍ തന്നെ വൃത്തിയാക്കിച്ചു.

എന്നാല്‍ വൈകീട്ടോടെ വേദന കൂടുകയായിരുന്നു. ഉടനെ ഷമീറിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version