പോക്കറ്റിനുള്ളില്‍ വെച്ച മൊബൈല്‍ ഫോണ്‍ ചൂടായി, പുറത്തെടുത്തതിന് പിന്നാലെ പൊട്ടിത്തെറി, യുവാവിന് പൊള്ളലേറ്റു

mobile phone|bignewlsive

കാസര്‍കോട്: പോക്കറ്റിനുള്ളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. കാസര്‍കോട് കള്ളാറിലാണ് സംഭവം. കള്ളാര്‍ സ്വദേശി പ്രജില്‍ മാത്യൂവിനാണ് പൊള്ളലേറ്റത്.

പ്രജിലിന്റെ കൈക്കും, കാലിനുമാണ് പൊള്ളലേറ്റത്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.

പ്രജില്‍മാത്യുവിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ അപ്രതീക്ഷിതമായി ചൂടാകുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രജില്‍ ഫോണ്‍ പുറത്തേക്കെറിഞ്ഞു.

പിന്നാലെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി ഉപയോഗിച്ചിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുമെന്നാണ് പ്രജിലിന്റെ കുടുംബം പറഞ്ഞു. കള്ളാറില്‍ ക്രൗണ്‍ സ്‌പോര്‍ട് ആന്‍ഡ് സൈക്കിള്‍ എന്ന സ്ഥാപനം നടത്തുകയാണ് പ്രജില്‍ മാത്യു.

Exit mobile version