തൃശൂർ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനത്തിന് കാരണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സംഘാടക മികവെന്ന് പാർട്ടി നേതൃത്വം. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിനും സംസ്ഥാനത്തെ എക്കാലത്തേയും മികച്ച പാർട്ടി പ്രകടനത്തിനും കാരണം കെ സുരേന്ദ്രൻ ആണെന്നാണ് പ്രശംസ. ബിജെപി കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സുരേന്ദ്രനെ പ്രശംസിച്ചുകൊണ്ട് കുറിപ്പിട്ടിരിക്കുന്നത്.
കെ സുരേന്ദ്രൻ നേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പ്രശംസാകുറിപ്പ് പുറത്തെത്തിയിരിക്കുന്നത്.
ഫോസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും.
Discussion about this post