കൊച്ചി: കേരളത്തെ ഒന്നടങ്കം നടുക്കിയ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് പിഴ ഇട്ട് ഹൈക്കോടതി. 25,000 രൂപയാണ് പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് പള്‍സര്‍ സുനിക്ക് പിഴ ചുമത്തിയത്. ഒരു ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ജാമ്യഹര്‍ജി ഫയല്‍ ചെയ്തതിനാണ് പിഴ.
പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി ആരോ കര്‍ട്ടന് പിന്നില്‍ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ലീഗല്‍ സര്‍വീസ് അതോറിറ്റിക്കാണ് പ്രതി പിഴത്തുക കൈമാറേണ്ടത്. ഏഴ് വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതി വിവിധ അഭിഭാഷകര്‍ വഴി ഹൈക്കോടതിയില്‍ മാത്രം 10 തവണയാണ് ജാമ്യഹര്‍ജി ഫയല്‍ ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി.