തിരുവനന്തപുരം: മാര്‍ച്ച് 16 മുതല്‍ രാജ്യത്താകമാനം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിക്കും. ഇന്നു രാത്രിയോടെയാണ് പിന്‍വലിക്കുന്നത്.
നാളെ മുതല്‍ സര്‍ക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനാകും. യോഗങ്ങളും ചേരാം. ജില്ലയ്ക്ക് പുറത്തേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റിയ ഉദ്യോഗസ്ഥരെ ഉടന്‍ മടക്കി കൊണ്ടു വന്നേക്കും.
പൊലീസ് സേനയിലാണ് ഏറ്റവും കൂടുതല്‍ പേരെ സ്ഥലംമാറ്റിയത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഉത്തരവ് ഈ ആഴ്ച തന്നെ ഇറക്കിയേക്കുമെന്നാണ് സൂചന.
ഈ മാസം 10 ന് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് സ്ഥലംമാറ്റ ഉത്തരവില്‍ മാറ്റങ്ങളുണ്ടാവും. ഒട്ടേറെ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുന്നത് അടക്കമുള്ള നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.