‘കേന്ദ്രമന്ത്രിയാകുമോ? എന്റെ ആഗ്രഹം ഞാൻ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്’; തൃശൂരിൽ സുരേഷ് ഗോപിക്ക് വൻ സ്വീകരണം

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും വൻവിജയം നേടിയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി തൃശൂരിലേക്ക്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി തൃശൂരിലേക്ക് തിരിച്ച സുരേഷ് ഗോപിക്ക് വൻസ്വീകരണമാണ് പാർട്ടിപ്രവർത്തകർ ഒരുക്കിയത്. തൃശൂർ കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിക്ക് അകത്തേക്ക് കടക്കാൻ പോലും സാധിക്കാത്ത വിധത്തിലാണ് പാർട്ടി അനുഭാവികൾ പൊതിഞ്ഞത്.

വിജയപത്രിക കൈപ്പറ്റിയ ശേഷം കളക്ടറേറ്റിൽ നിന്നും ആരംഭിക്കുന്ന സ്വീകരണ റാലി തൃശൂർ റൗണ്ടിലൂടെ കടന്നുപോകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിൽ സുരേഷ് ഗോപി റാലി നടത്തിയേക്കും. അടുത്തദിവസങ്ങിലായിരിക്കും ഈ റാലികൾ.

അതേസമയം, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന്, താൻ തന്റെ ആഗ്രഹം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് മറുപടിയായി സുരേഷ് ഗോപി പറഞ്ഞ്. തന്റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു. താൻ തുടർന്നും സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

also read- ‘സ്നേഹം കൊണ്ടും സത്യം കൊണ്ടും ഹൃദയത്തിൽ നിന്നുള്ള കരുണകൊണ്ടും പോരാടി’; രാഹുൽ ഗാന്ധിയെ അഭിനന്ദിച്ച് സഹോദരി പ്രിയങ്കയുടെ കുറിപ്പ്

വിലയിരുത്തലിന്റെ പേരിൽ അണികളെ വേദനിപ്പിക്കല്ലേയെന്നാണ് മറ്റ് പാർട്ടികളോടുള്ള അഭ്യാർത്ഥന. തൃശ്ശൂരിലേത് ദൈവികമായ വിധിയാണ്. ഡിവൈൻ മാജിക് ഉണ്ട്. ജയത്തിന് പിന്നിൽ ബിജെപി യുടെ അധ്വാനം ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.

Exit mobile version