തൃശൂര്‍: നെഞ്ചുപൊട്ടിയാണ് താന്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയതെന്ന് പദ്മജ വേണുഗോപാല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശുരില്‍ മത്സരിക്കരുതെന്ന് കെ മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പദ്മജ വേണുഗോപാല്‍ പറഞ്ഞു.
അദ്ദേഹം തന്നെയാണ് പറയേണ്ടത് ആരാണ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചതെന്ന്. ഇവിടെ മത്സരിക്കരുതെന്ന് താന്‍ കെ മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും അത് അദ്ദേഹം കേട്ടില്ലെന്നും തോല്‍പ്പിച്ചാല്‍ മാന്യമായി തോല്‍പ്പിക്കണമായിരുന്നുവെന്നും പദ്മജ പറഞ്ഞു.
മുരളീധരനെ ഇതെന്തൊരു തോല്‍പ്പിക്കലാണ് ഉണ്ടായതെന്നും കോണ്‍ഗ്രസില്‍ അധികാരം ഒരു കോക്കസിന്റെ കൈയിലാണെന്നും ആരും വിചാരിച്ചാലും ഇവിടെ ഇനി കോണ്‍ഗ്രസിന് രക്ഷയില്ലെന്നും പദ്മജ പറഞ്ഞു.
തോല്‍വിക്ക് പിന്നാലെ പലയിടത്തും പോസ്റ്റര്‍ കണ്ടപ്പോള്‍ ഇവിടെ വിവരമുള്ള കോണ്‍ഗ്രസുകാര്‍ ഉണ്ടെന്ന് ബോധ്യമായി. ബിജെപിയില്‍ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും പദ്മജ പറഞ്ഞു.
Discussion about this post