അമ്പലപ്പുഴ: യുവാവ് ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചു. ആലപ്പുഴ ജില്ലയിലാണ് സംഭവം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടില്‍ നവാസ്-നൗഫി ദമ്പതികളുടെ മകന് സല്മാന് ആണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം.
വണ്ടാനം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിലാണ് സല്മാന് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പുന്നപ്ര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിര്‍ഷ, നൗഫല്‍.
Discussion about this post