തൃശൂര്‍: കഴിഞ്ഞ ദിവസമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 18 സീറ്റുകളില്‍ വമ്പന്‍ വിജയമാണ് യുഡിഎഫ് സ്വന്തമാക്കിയത്. ഏവരും ഉറ്റുനോക്കിയിരുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.
കെ മുരളീധരനായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുുപ്പില്‍ തോറ്റതിന് പിന്നാലെ താന്‍ മത്സര രംഗത്ത് നിന്നും തത്ക്കാലം വിട്ടു നില്ക്കുന്നതായി കെ മുരളീധരന് അറിയിച്ചു.
സജീവ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും മത്സരരംഗത്ത് നിന്നും തത്ക്കാലം മാറി നില്‍ക്കാനാണ് തീരുമാനം. സ്വരം നന്നാവുമ്പോള്‍ പാട്ടു നിര്‍ത്തണമെന്നും ഇനി ചെറുപ്പക്കാര്‍ വരട്ടെയെന്നും മുരളീധരന് പറഞ്ഞു.
തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. സംസ്ഥാനത്ത് സംഘടനാ സംവിധാനം മൊത്തത്തില്‍ പ്രയാസത്തിലാണെന്നും മുരളീധരന് പറഞ്ഞു.
Discussion about this post