കല്‍പ്പറ്റ: മോഡിക്കും അമിത് ഷായ്ക്കുമെതിരായ ജനരോഷമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് രാഹുല്‍ ഗാന്ധി. വയനാട്ടിലും റായ്ബറേലിയിലും വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഭരണഘടനയെ സംരക്ഷിക്കാന്‍ ഇനിയും പോരാടും. തനിക്കൊപ്പം ഭരണഘടനയെ സംരക്ഷിക്കാന്‍ നിന്നവര്‍ക്ക് നന്ദിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്നുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വിജയിച്ചത്.
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ 18 സീറ്റുകളില്‍ യുഡിഎഫ് മിന്നും വിജയം നേടി. ഒരോ സീറ്റില്‍ എല്‍ഡിഎഫും എന്‍ഡിഎയും ഒതുങ്ങി.
Discussion about this post