കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭൂരിഭാഗം മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നിരിക്കുകയാണ്. യുഡിഎഫിന്റെ തേരോട്ടമാണ് കേരളത്തില്‍ കാണാനാവുന്നത്.
ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും വിജയിച്ചു. 150302 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എന്‍കെ പ്രേമചന്ദ്രന്റെ വിജയം.
പത്തനംതിട്ടയില്‍ 63643 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണി വിജയക്കൊടി പാറിച്ചിരിക്കുന്നത്. വോട്ടണ്ണല്‍ അവസാന ഘട്ടത്തിലെത്തിയിരിക്കെ 18 സീറ്റുകളില്‍ മുന്നേറുകയാണ് യുഡിഎഫ്.