ആലപ്പുഴയിലെ ‘കനൽ കെടുത്തി’ കെസി വേണുഗോപാൽ; എഎം ആരിഫിന് ആദ്യ തോൽവി; മാവേലിക്കരയിൽ കൊടിക്കുന്നിൽ തന്നെ

ആലപ്പുഴ; 2019 തിരഞ്ഞെടുപ്പിൽ ഏക വിജയിയായി മാറിയ എൽഡിഎഫിന്റെ എഎം ആരിഫിന് ഇത്തവണ പരാജയം. യുഡിഎഫിന്റെ കെസി വേണുഗോപാൽ മിന്നും വിജയം നേടിയതിന്റെ ഞെട്ടലിലാണ് എൽഡിഎഫും എഎം ആരിഫും. ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെടാത്ത ആരിഫിന്റെ ആദ്യത്തെ പരാജയമാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലേത്.

കെസി വേണുഗോപാൽ 63513 വോട്ട് നേടിയാണ് കെസിയുടെ ആലപ്പുഴയിലെ വിജയ്. ആകെ 404560 വോട്ട് നേടാനുമായി. എഎം ആരിഫിന് 341047 വോട്ടാണ് നേടാനായത്. എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 299648 വോട്ട് മാത്രമാണ് നേടാനായത്.

ALSO READ- കോട്ടയത്തെ അഭിമാനപോരാട്ടത്തിൽ ഒടുവിൽ ഫ്രാൻസിസ് ജോർജിന് വിജയം

മാവേലിക്കരയിൽ ഇത്തവണയും മാറ്റമുണ്ടായില്ല. കൊടിക്കുന്നിൽ സുരേഷ് 10868 വോട്ടിന് വിജയിച്ചു. മുഖ്യഎതിരാളിയായ എൽഡിഎഫിന്റെ സിഎ അരുൺകുമാറിന് 358648 വോട്ടുകൾ നേടാനായി. കൊടിക്കുന്നിലിന് 369516 വോട്ടുകളും എൻഡിഎയുടെ ബിജു കലാശാലയ്ക്ക് 142984 വോട്ടുകളുമാണ് ആകോ പോൾ ചെയ്യപ്പെട്ടത്.

Exit mobile version