സപ്തഭാഷ സംഗമഭൂമിയിൽ ഇത്തവണയും രാജ്‌മോഹൻ ഉണ്ണിത്താൻ; വിജയം 85,117 വോട്ടിന്

കാസർകോട്: ഇത്തവണയും കാസർകോടിൻരെ സ്വന്തം ‘ഉണ്ണിച്ച’യായി യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ഇത് തുടർച്ചയായ രണ്ടാം തവണയാണ് രാജ് മോഹൻ ഉണ്ണിത്താൻ വിജയിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥി എംവി ബാലകൃഷ്ണനെ 85,117 വോട്ടിനാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പരാജയപ്പെടുത്തിയത്. 2019-ൽ കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ ആദ്യമത്സരത്തിൽ 40,438 വോട്ടുകൾക്കായിരുന്നു വിജയം. ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കാനായത് യുഡിഎഫിനും അത്യാഹ്ലാദമായി.

ALSO READ- കടുത്ത പോരാട്ടത്തിന് അവസാനം, രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളി തിരുവനന്തപുരത്ത് ശശി തരൂരിന്റെ തേരോട്ടം, വിജയം യുഡിഎഫിന് തന്നെ
രാജ്മോഹന്‍ ഉണ്ണിത്താന്‍ 4,35,861 വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണന്‍ 3,50,744 വോട്ടുകളാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി എംഎല്‍ അശ്വിനി 1,97,975 വോട്ടുകളും നേടി.

Exit mobile version