തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പല മണ്ഡലങ്ങളിലെയും ഫലം പുറത്തുവരുമ്പോള്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ വിജയക്കൊടി പാറിച്ചു.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തള്ളിക്കൊണ്ടാണ് ശശി തരൂര്‍ മുന്നേറിയത്. 15974 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശശി തരൂരിന്റെ വിജയം.
കേരളത്തില്‍ 18 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചു.
എറണാകുളത്ത് ഹൈബി ഈഡനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് വികെ ശ്രീകണ്ഠനും ആലത്തൂരില്‍ കെ രാധാകൃഷ്ണനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും കണ്ണൂരില്‍ കെ സുധാകരനും വിജയിച്ചു
Discussion about this post