63769 വോട്ടുകളുടെ ഭൂരിപക്ഷം, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ വിജയിച്ചു

ചാലക്കുടി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാന്‍ വിജയിച്ചു. 63769 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.

കേരളത്തില്‍ 18 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചു.

എറണാകുളത്ത് ഹൈബി ഈഡനും തൃശ്ശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് വികെ ശ്രീകണ്ഠനും ആലത്തൂരില്‍ കെ രാധാകൃഷ്ണനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും കണ്ണൂരില്‍ കെ സുധാകരനും വിജയിച്ചു

Exit mobile version