ഫോട്ടോഫിനിഷിൽ ആറ്റിങ്ങലിൽ അടൂർ പ്രകാശിന് വിജയം

ആറ്റിങ്ങൽ: കേരളം മുഴുവൻ ഉറ്റുനോക്കിയ ആറ്റിങ്ങൽ മണ്ഡലത്തിൽ ഒടുവിൽ വിജയം നേടി യുഡിഎഫ്. ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ അടൂർപ്രകാശ് വിജയം പിടിച്ചെടുക്കുകയായിരുന്നു. 1708 വോട്ടിനാണ് അടൂർ പ്രകാശിന്റെ വിജയം.

എൽഡിഎഫിന്റെ വി ജോയിക്കും എൻഡിഎയുടെ വി മുരളീധരനും ഒപ്പം കടുത്ത മത്സരം നേരിടുകയായിരുന്നു അടൂർ പ്രകാശ്. 1708 വോട്ടിനാണ് അടൂർ പ്രകാശിന്റെ വിജയം. ആകെ 322884 വോട്ടുകളാണ് അടൂർ പ്രകാശ് നേടിയത്.

വി ജോയി 321176 വോട്ടുകളും എൻഡിഎ സ്ഥാനാർഥി 307133 വോട്ടുകളും നേടി. നോട്ടയ്ക്ക് രേഖപ്പെടുത്തിയത് 9665 വോട്ടുകളാണ്.

Exit mobile version