പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ വിജയിച്ചു. പാലക്കാട് മണ്ഡലത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വികെ ശ്രീകണ്ഠന്‍ വിജയക്കൊടി പാറിച്ചത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയരാഘവനെ പിന്നിലാക്കിക്കൊണ്ടാണ് വികെ ശ്രീകണ്ഠന്‍ മുന്നേറിയത്. ശക്തമായ മത്സരമായിരുന്നു മണ്ഡലത്തില്‍ അരങ്ങേറിയത്. നിലവില്‍ ആറ് മണ്ഡലങ്ങളിലെ ഫലമാണ് പുറത്തുവന്നത്.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും തൃശ്ശൂരില്‍ സുരേഷ് ഗോപിയും എറണാകുളത്ത് ഹൈബി ഈഡനും ആലത്തൂരില്‍ കെ രാധാകൃഷ്ണനും കണ്ണൂരില്‍ കെ സുധാകരനും വിജയിച്ചു.
Discussion about this post