മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കാലങ്ങളായി മുസ്ലിം ലീഗ് കോട്ടകളായി തുടരുന്ന മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ യുഡിഎഫ് തേരോട്ടം. അത്ഭുതങ്ങളൊന്നും സംഭവിക്കാതിരുന്നതോടെ ഇടി മുഹമ്മദ് ബഷീർ മലപ്പുറം മണ്ഡലത്തിൽ 300118 വോട്ടിനും പൊന്നാനിയിൽ അബ്ദുസ്സമദ് സമദാനി 234792 വോട്ടിനും വിജയിച്ചു.
എതിർ സ്ഥാനാർഥികളായി ഏറ്റവും മികച്ചവരെയും വെല്ലുവിളിക്കാൻ പ്രാപ്തരായവരേയും എതിർമുന്നണികൾ സ്ഥാനാർഥികളാക്കിയെങ്കിലും മുസ്ലിം ലീഗിന് ഇതൊന്നും വെല്ലുവിളിയായില്ല.
പൊന്നാനിയിൽ സമദാനിയുടെ എതിരാളി സിപിഎമ്മിന്റെ കെ എസ് ഹംസയും എൻഡിഎ സ്ഥാനാർഥി നിവേദിത സുബ്രമണ്യനുമായിരുന്നു. സമദാനി 560531 വോട്ട് ആകെ നേടിയപ്പോൾ കെഎസ് ഹംസയ്ക്ക് 325739 വോട്ടുകളും നിവേദിതയ്ക്ക് 124254 വോട്ടുകളുമാണ് ലഭിച്ചത്.
മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീർ 644006 വോട്ടും, എൽഡിഎഫിന്റെ വി വസീഫ് 343888 വോട്ടും എൻഡിഎയുടെ ഡോ. എം അബ്ദുൾ സലാം 85361 വോട്ടും നേടി.
Discussion about this post