തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ തൃശ്ശൂരില്‍ എന്‍ഡിഎയ്ക്ക് വമ്പന്‍ വിജയം. 74840 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തില്‍ സുരേഷ് ഗോപി വിജയിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാറിനെയും പിന്തള്ളിക്കൊണ്ടാണ് തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയക്കൊടി പാറിച്ചത്.
നിലവില്‍ 17 സീറ്റുകള്‍ യുഡിഎഫിനും രണ്ട് സീറ്റുകള്‍ എല്‍ഡിഎഫിനും ഒരു സീറ്റ് എന്‍ഡിഎയ്ക്കും എന്നിങ്ങനെയാണുള്ളത്. ആറ്റിങ്ങല്‍ ആലത്തൂര്‍ എന്നിവിടങ്ങളിലാണ് എല്‍ഡിഎഫിനുള്ളത്.
Discussion about this post