എറണാകുളത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ്, 234902 വോട്ടുകള്‍ക്ക് മുന്നില്‍ ഹൈബി ഈഡന്‍

udf| bignewslive

കൊച്ചി: വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എറണാകുളത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മുന്നേറുകയാണ് യുഡിഎഫ്. 2349020814 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് ഹൈബി ഈഡന്‍.

എറണാകുളത്ത് ഹൈബി ഈഡന്‍ വിജയം ഉറപ്പിച്ചിരിക്കുകയാണ്. യുഡിഎഫ് മണ്ഡലത്തില്‍ വിജയാഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. അതേസമയം വയനാട്ടിലും 313001 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ് രാഹുല്‍ ഗാന്ധി.

ഇടുക്കിയില്‍ 129000 വോട്ടുകളില്‍ ഡീന്‍ കുര്യാക്കോസും വിജയത്തിലേക്ക് കടക്കുകയാണ്. നിലവില്‍ യുഡിഎഫ് 18 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. ഒരോ സീറ്റില്‍ എല്‍ഡിഎഫും എന്‍ഡിഎയും പിന്നിലായിരിക്കുന്നു.

Exit mobile version