ലീഡ് 60000 കടന്നു, തൃശ്ശൂരില്‍ വിജയം ഉറപ്പിച്ച് സുരേഷ് ഗോപി

suresh gopi|bignewslive

തൃശ്ശൂര്‍: തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വന്‍ ഭൂരിപക്ഷം നേടി മുന്നേറുകയാണ്. 61534 വോട്ടുകള്‍ക്കാണ് തൃശ്ശൂരില്‍ സുരേഷ് ഗോപി മുന്നിട്ട് നില്‍ക്കുന്നത്.

യുഡിഎഫിന്റെ കെ മുരളീധരനെയും എല്‍ഡിഎഫിന്റെ വിഎസ് സുനില്‍കുമാറിനെയും പിന്തള്ളിക്കൊണ്ടാണ് തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ കുതിപ്പ്. തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ബിജെപി.

അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ 17 സീറ്റുകളില്‍ യുഡിഎഫ് മുന്നേറുകയാണ്. രണ്ട് സീറ്റില്‍ എന്‍ഡിഎയും ഒരു സീറ്റില്‍ എല്‍ഡിഎഫുമാണ് പിന്നില്‍.

Exit mobile version