രമ്യ ഹരിദാസിനെ പിന്നിലാക്കി കെ രാധാകൃഷ്ണന്റെ കുതിപ്പ്, 15552 വോട്ടുകള്‍ക്ക് മുന്നില്‍

ആലത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോള്‍ ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ മുന്നിട്ട് നില്‍ക്കുകയാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പിന്നിലാക്കി 15552 വോട്ടുകള്‍ക്കാണ് കെ രാധാകൃഷ്ണന്‍ മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 16 സീറ്റുകളില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറുകയാണ്.

Exit mobile version