തൃശ്ശൂര്‍: ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍. കടുത്ത ത്രികോണ മത്സരം നടന്ന തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ്.
നിലവില്‍ 33008 വോട്ടുകള്‍ക്ക് മുന്നേറുകയാണ് സുരേഷ് ഗോപി. ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു സുരേഷ് ഗോപിയുടെ കൊടുങ്കാറ്റ് പോലെ പിന്നീടുള്ള റൗണ്ടുകളില്‍ മുന്നേറുകയായിരുന്നു.
17 സീറ്റുകളില്‍ യുഡിഎഫ് മുന്നേറ്റം തുടരുമ്പോള്‍ ഒരു സീറ്റ് മാത്രമാണ് എല്‍ഡിഎഫിനുള്ളത്. രണ്ടിടത്തായി എന്‍ഡിഎ കുതിക്കുകയാണ്. തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 4301 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.
Discussion about this post