സി രവീന്ദ്രനാഥിനെതിരെ 15078 വോട്ടുകള്‍ക്ക് മുന്നില്‍, ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ വിജയത്തിലേക്ക്

ചാലക്കുടി: വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യ റൗണ്ടുകളില്‍ ചാലക്കുടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹ്നാന്‍ പതറിയെങ്കിലും ഇപ്പോള്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് അദ്ദേഹം.

നിലവില് 15078 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ് ബെന്നി ബെഹ്നാന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഫ. സി രവീന്ദ്രനാഥാണ് രണ്ടാം സ്ഥാനത്തുള്ളത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് 17 സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്.

ഒരു സീറ്റില്‍ എല്ഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും ഒതുങ്ങിയിരിക്കുകയാണ്. വടകരയില്‍ കെകെ ശൈലജ ടീച്ചറെ പിന്നിലാക്കി ഷാഫി പറമ്പില്‍ 27031 വോട്ടുകള്‍ക്ക് മുന്നേറുകയാണ്.

Exit mobile version