ന്യൂഡല്‍ഹി; രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റുകളാണ് രാവിലെ 8 മണിയോടെ ആദ്യഘട്ടത്തില്‍ എണ്ണിത്തുടങ്ങിയത്. ആദ്യ സൂചനകളില്‍ ദേശീയ തലത്തില്‍ എന്‍ഡിഎ മുന്നിലാണ്. കേരളത്തില്‍ യുഡിഎഫാണ് ആദ്യ സമയങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത്. തിരുവനന്തപുരത്ത് ഒരു ഘട്ടത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നിലേക്കെത്തിയെങ്കിലും അല്‍പ്പസമയത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ലീഡ് തിരികെപ്പിടിച്ചു.
വയനാട്ടില്‍ രാഹുല്‍ മുന്നിട്ട് നില്ക്കുന്നു. കണ്ണൂരിലും തൃശ്ശൂരിലും അല്‍പ്പം വൈകിയ ശേഷമാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ സൂചനകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് അനകൂലമാണ്. ഇടുക്കിയില്‍ ആദ്യസൂചനകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് മുന്നിലാണ്.