തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്‌കർ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കർ എന്ന ബിആർപി ഭാസ്‌കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്‌കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മീനാക്ഷി ഭാസ്‌കർ ആണ് മാതാവ്.
ALSO READ- ഇവിഎം വോട്ട് എണ്ണി തുടങ്ങി, 300 കടന്ന് എന്‍ഡിഎ, കേരളത്തില്‍ 13 സീറ്റില്‍ യുഡിഎഫ്
1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബിഎസ്‌സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എംഎ ബിരുദവും കരസ്ഥമാക്കി. ബി ആർ പി ഭാസ്‌കറിന്റെ ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ പ്രശസ്തമാണ്.
ഭാര്യ:രമ ബി.ഭാസ്‌കർ. മകൾ ബിന്ദു ഭാസ്‌കർ ബാലാജി.
Discussion about this post