5000 കടന്ന് ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്

തിരുവനന്തപുരം: രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ ഒപ്പത്തിനൊപ്പമാണ് നിലവിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്. നിലവിൽ ഡീനിന്റെ ലീഡ് നില 5000 കടന്നിരിക്കുകയാണ്.

ദേശീയ തലത്തിൽ എൻഡിഎയ്ക്കാണ് മുൻതൂക്കം. തമിഴ്‌നാട്ടിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റമുണ്ടായപ്പോൾ തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിൽ എൻഡിഎയാണ് മുന്നിൽ. അതേസമയം, യുപിയിലും ബിഹാറിലും എൻഡിഎ ലീഡ് തുടരുകയാണ്.

രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും ലീഡ് ചെയ്യുകയാണ്. വയനാട് മണ്ഡലത്തിലും റായ്ബറേലി മണ്ഡലത്തിലുമാണ് രാഹുൽ ജനവിധി തേടിയത്. രണ്ടിടത്തും ലീഡ് നേടിയത് കോൺഗ്രസിന് വലിയ ആശ്വാസമാവുകയാണ്.

Exit mobile version