ചങ്കിടിപ്പോടെ മുന്നണികൾ; വോട്ടെണ്ണൽ തുടങ്ങി; ഫലം പതിനൊന്നോടെ

തിരുവനന്തപുരം:രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ്‌ട്രോങ് റൂമുകൾ തുറന്നു.

എട്ടു മണി മുതൽ ആദ്യം എണ്ണുന്നത് ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും.

അടുത്ത അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും.

also read- വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

വോട്ടർമാർക്കൊപ്പം ആകാംക്ഷയോടെ കാത്തിരിപ്പിലാണ് കേരളത്തിലുൾപ്പടെ മുന്നണികൾ.

Exit mobile version