ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച സംഭവം; ഒരാള്‍ പിടിയില്‍, മറ്റ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഇമ്രാന്‍ (42) ആണ് പിടിയിലായത്.

പാലക്കാട്: കുഴല്‍മന്തത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയില്‍. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഇമ്രാന്‍ (42) ആണ് പിടിയിലായത്. മെയ് 16നാണ് കേസിനാസ്പദമായ സംഭവം. കുഴല്‍മന്ദം കുത്തന്നൂര്‍ സ്വദേശിനി അമ്മിണി അമ്മയുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചത്.

മോഷ്ടാക്കളെ പിന്തുടര്‍ന്ന നാട്ടുകാരുടെ മുഖത്ത് മുളകുപൊടി വിതറി സംഘം കടന്നു കളയുകയായിരുന്നു. ഇമ്രാനൊപ്പം മറ്റൊരാള്‍ കൂടി സംഘത്തിലുണ്ടായിരുന്നു. മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ പ്രതി യൂസഫിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Exit mobile version