കോഴിക്കോട്: അവധിയില്‍ നാട്ടിലെത്തിയ സി.ആര്.പി.എഫ് ജവാന് കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി പാലോളിക്കണ്ടി സ്വദേശി മന്‍സൂര്‍(37) ആണ് കുഴഞ്ഞുവീണ് മരിച്ചത്. സി.ആര്.പി.എഫില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഭാര്യ വീടായ കോട്ടയത്ത് വച്ചാണ് ദാരുണ സംഭവമുണ്ടായത്.
മന്‍സൂര്‍ തന്റെ ഒരു വയസ്സുള്ള മകനെയും, അഞ്ച് വയസ്സുകാരിയായ മകളെയും കൂട്ടി കടയിലേക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഹൈദരബാദില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ മന്‍സൂറിന് കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. സ്ഥലംമാറ്റത്തിന്റെ ഭാഗമായി ലഭിച്ച അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് ദാരുണ മരണം സംഭവിത്തുന്നത്. മന്‍സൂറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികേളോടെ തിക്കോടി മേളാട്ട് ജുമമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Discussion about this post