എക്‌സിറ്റ്‌പോൾ ഫലങ്ങളോട് മൗനം; ഏറ്റുമാനൂർ ക്ഷേത്രമുൾപ്പടെ കോട്ടയത്തെ വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തി സുരേഷ് ഗോപി

കോട്ടയം: നാളെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ക്ഷേത്രദർശനങ്ങളുടെ തിരക്കിൽ നടനും എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ താരം ദർശനം നടത്തി. ഏറ്റുമാനൂർ, എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ പൂവൻപാറ മല ക്ഷേത്രം, അഞ്ചു കുഴി പഞ്ചതീർഥപരാശക്തി ദേവസ്ഥാനം എന്നിവിടങ്ങളിൽ അദ്ദേഹം ദർശനം നടത്തി.

സുരേഷ് ഗോപിക്ക് ഒപ്പം ക്ഷേത്രദർശനത്തിനായി ഭാര്യ രാധിക, മകൻ ഗോകുൽ എന്നിവരും ഉണ്ടായിരുന്നു. ഏറ്റുമാനൂർ ക്ഷേത്രത്തിൽ തുലാഭാരവും അപൂർവ വഴിപാടായ അഞ്ചു പറയും സമർപ്പിച്ചു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ചുകൊണ്ടായിരുന്നു അദ്ദേഹം ദർശനം നടത്തിയത്.

ALSO READ- നൂറു തവണ സത്യവാചകം എഴുതൽ; കുടിവെള്ളത്തിന് സമീപം മാലിന്യം വലിച്ചെറിഞ്ഞ കോളേജ് വിദ്യാർഥികളെ മര്യാദക്കാരാക്കി അറക്കുളം പഞ്ചായത്ത്

അതേസമയം, സുരേഷ് ഗോപി ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിയത് അദ്ദേഹത്തിനുവേണ്ടി അഭ്യുദയകാംക്ഷി നേർന്ന വഴിപാട് സമർപ്പിക്കാനാണ് എന്നും സൂചനയുണ്ട്. എന്നാൽ എല്ലാ ചോദ്യങ്ങളോടും മൗനമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

Exit mobile version