തിരുവനന്തപുരം: പിടിഎ ഫണ്ട് എന്ന പേരില്‍ കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും വന്‍തുക ഈടാക്കുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പിടിഎകള്‍ ജനാധിപത്യപരമായി വേണം പ്രവര്‍ത്തിക്കാനെന്നും ഒരു സ്‌കൂള്‍ ഭരണ സമിതിയായി കാണരുതെന്നും നിര്‍ബന്ധ പൂര്‍വ്വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
also read:തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണ് മരിച്ചു
അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനത്തിന് വലിയ തുക വാങ്ങുന്നെന്നും പരാതിയുണ്ടെന്നും ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എകീകൃത ഫീസ് ഘടന ഇതുവരെ ഇല്ല. അത് രൂപീകരിക്കേണ്ട സമയമായിയെന്നും എകീകൃത ഫീസ് ഘടനയാണെങ്കില്‍ എയ്ഡഡ് മേഖലകളില്‍ വാങ്ങുന്ന വലിയ തുകകളെ ഒരു പരിധി വരെ കുറക്കാനാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.