പാവറട്ടി: വിൽപ്പനയ്ക്കായുള്ള മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് അതിഥിത്തൊഴിലാളി മരിച്ചു. തൃശൂർ വെങ്കിടങ്ങിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാൻ കരാറെടുത്ത് പ്രകാരം പണിക്ക് എത്തിയതായിരുന്നു ഹമറുള്ള.
ALSO READ- തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടി തോട്ടിൽ വീണ് മരിച്ചു
അകലാടുള്ള കരാറുകാരനൊപ്പമാണ് ഇയാൾ ജോലിക്കായി എത്തിയത്. മാവിൽ കയറി ഹമറുള്ള മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post