തൃശ്ശൂർ: തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുട്ടിയെ തോട്ടിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. ബീച്ച് സുൽത്താൻപള്ളിക്ക് വടക്ക് ചക്കാലക്കൽ ജിഹാസ്- ഷെനിജ ദമ്പതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.
കുട്ടിയെ ഞായറാഴ്ച രാവിലെ കാണാതായിരുന്നു. പത്ത് മണിയോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ വീടിനടുത്തുള്ള തോട്ടിൽ കുഞ്ഞിനെ വീണനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ: ഹയ ഫാത്തിമ, മുഹമ്മദ് അയാൻ.
Discussion about this post