തളിക്കുളം: തൃശൂർ തളിക്കുളത്ത് ഹോട്ടലിൽ ബിരിയാണി വിളമ്പിയപ്പോൾ മുട്ടയും പപ്പടവും നൽകിയില്ലെന്ന് ആരോപിച്ച് കടയിലെ വസ്തുക്കൾ തകർത്ത് യുവാക്കളുടെ ആക്രമണം. കടയിലെ ജീവനക്കാരെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും ഹോട്ടലുടമയുടെ പരാതിയിലുണ്ട്.
പത്താംകല്ല് ബസ് സ്റ്റോപ്പിന് സമീപം സ്നേഹതീരം ഹോട്ടലിലെ ജീവനക്കാരെയാണ് രണ്ടുപേർ മർദിച്ചത്. സുജീവ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ എത്തി രണ്ടുപേർ ബിരിയാണി ഓർഡർ ചെയ്തിരുന്നു. ഭക്ഷണം വിളമ്പിയപ്പോൾ പപ്പടവും മുട്ടയും ഇല്ലാത്തത് ചോദ്യം ചെയ്ത് കടയിലെ കസേരയടക്കം ഇവർ തല്ലിത്തകർക്കുകയും ചെയ്തു.
ഈ ക്രമം തടയാനെത്തിയ കടയിലെ ജീവനക്കാരെ മർദിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. കട കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ കടന്നുകളഞ്ഞത്. സംഭവത്തിൽ വാടാനപ്പള്ളി പോലീസിൽ പരാതി നൽകി. ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃപ്രയാർ യൂണിറ്റ് പ്രതിഷേധിച്ചു.
Discussion about this post