അടുത്ത ആറുദിവസം ഇടിമിന്നലോട് കൂടിയ മഴ, വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത ആറുദിവസം കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് അരികെ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ ലഭിക്കുക.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ചയും തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.

also read:ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണം, 18കാരനു ദാരുണാന്ത്യം

ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിലെ ചക്രവാതച്ചുഴിക്ക് പുറമേ ആന്ധ്രാപ്രദേശ് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്.

കേരള തീരത്ത് നിലനില്‍ക്കുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന് പുറമേ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Exit mobile version