കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; യുഡിഎഫിന് മുന്നേറ്റം; എൽഡിഎഫിന് 2019നേക്കാൾ മെച്ചപ്പെട്ട ഫലമെന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് ഇത്തവണയും മുന്നേറ്റമുണ്ടാക്കാനാകും എന്ന് പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ. എൽഡിഎഫിന് 2019നേക്കാൾ മികച്ചനേട്ടം ഉണ്ടാക്കാനാകുമെങ്കിലും നാല് സീറ്റിൽ കൂടുതൽ നേടില്ലെന്നാണ് ദേശീയമാധ്യമങ്ങൾ പ്രവചിച്ചിരിക്കുന്നത്. എൻഡിഎ ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

എൻഡിഎയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെങ്കിലും, ഒന്നു മുതൽ മൂന്ന് വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് ഫലങ്ങൾ പ്രവചിക്കുന്നത്. തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളിലെ വിജയമാണ് എൻഡിഎയ്കക്് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, 13-15 സീറ്റ് വരെ യുഡിഎഫും രണ്ട് മുതൽ നാല് സീറ്റ് വരെ എൽഡിഎഫ് നേടുമെന്നുമാണ് മിക്ക പ്രവചനങ്ങളും. എബിപി-സി വോട്ടർ എക്‌സിറ്റ് പോളിൽ 17 മുതൽ 19 വരെ സീറ്റ് യുഡിഎഫ് നേടുമെന്നാണ് ഫലം. എൽഡിഎഫിന് എബിപി-സി വോട്ടർ എക്‌സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. എൻഡിഎക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്.

ALSO READ- എൻഡിഎക്ക് 350ലേറെ സീറ്റ്; മോഡിക്ക് ഹാട്രിക് വിജയമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ

ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളിൽ 17 മുതൽ 18 വരെ സീറ്റ് യുഡിഎഫ് നേടുമെന്നും എൽഡിഎഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ലഭിക്കുക എന്നും പ്രവചിക്കുന്നു. എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും പറയുന്നു.

ഇന്ത്യ ടിവി എക്‌സിറ്റ് പോളിൽ യുഡിഎഫിന് 13-15 സീറ്റ് വരെ. എൽഡിഎഫ് 3-5 വരെ. എൻഡിഎ 1-3 വരെ സീറ്റ് നേടുമെന്നും ഇന്ത്യ ടിവി എക്‌സിറ്റ് പോൾ പറയുന്നു.

എക്‌സിറ്റ്‌പോൾ ഫലങ്ങൾ ഇങ്ങനെ:

ടൈംസ് നൗ -ഇടിജി റിസർച്ച്

യുഡിഎഫ് -14-15
എൽഡിഎഫ് – 4
എൻഡിഎ – 1

ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ

യുഡിഎഫ്- 17-18
എൽഡിഎഫ്- 0-1
എൻഡിഎ- 2-3

ഇന്ത്യ ടിവി

യുഡിഎഫ്- 13-15
എൽഡിഎഫ്- 3-5
എൻഡിഎ- 1-3

ജൻകി ബാത്ത്

യുഡിഎഫ്- 14-17
എൽഡിഎഫ്- 3-5
എൻഡിഎ- 0

ടിവി 9- ഭാരത് വർഷ്

യുഡിഎഫ്- 16
എൽഡിഎഫ്- 3
എൻഡിഎ- 1

ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്

യുഡിഎഫ്- 14
എൽഡിഎഫ്- 4
എൻഡിഎ- 2

എബിപി- സീ വോട്ടർ എക്സിറ്റ് പോൾ

ഇന്ത്യ- 17-19
എൻഡിഎ- 1-3
എൽഡിഎഫ്-0

Exit mobile version