സോഷ്യല്‍ മീഡിയയിലെ വൈറല്‍ അമ്മാമ്മ ഇനി സിനിമയിലേക്കും. നവാഗതനായ ബിന്‍ഷാദ് നാസറിന്റെ ‘സുന്ദരന്‍ സുഭാഷ്’ എന്ന ചിത്രത്തിലേക്കാണ് സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍സ്റ്റാറായ അമ്മാമ്മയ്ക്ക് ക്ഷണം.
ടിവി റിമോട്ടിന് ഒമ്പതില്‍ക്കൂടി പൂച്ച ചാടുന്ന ബാറ്ററി വേണമെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചതിലൂടെയും സോഷ്യല്‍ മീഡിയയിലെ സൂപ്പര്സ്റ്റാറുകളായിരിക്കുകയാണ് കൊച്ചുമോന് ജിന്‍സണും അമ്മാമ്മയും.
പേരില്‍ തന്നെ വ്യത്യസ്തതയുമായി എത്തുന്ന ചിത്രമാണ് ‘സുന്ദരന്‍ സുഭാഷ്’. ഒരു മഴയത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്ന് സ്വപ്നം കാണുകയാണ് സുഭാഷ്. ഈ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളും ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. നിതീഷ് കൃഷ്ണന്, മഞ്ജു, ഹരിശ്രീ അശോകന്, അലന്‍സിയര്‍, ബിറ്റോ ഡേവിസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.
എറണാകുളം ജില്ലയിലെ പറവൂരിലെ ചിറ്റാറ്റുകാരിയാണ് അമ്മാമ്മ, പേര്
മേരി ജോസഫ് മാമ്പിള്ളി. കൊച്ചുമോന് ജിന്സണ്. പ്രവാസിയാണ് ജിന്സണ്. ലീവിന് നാട്ടില്‍ വന്നപ്പോള്‍ എടുത്ത വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്. അമ്മാമയുടെ എനര്‍ജി കണ്ട് അതിശയിക്കാത്ത ആരും താനെയുണ്ടാകില്ല.
Discussion about this post