ഓയൂർ: കൊല്ലം ഓടനാവട്ടത്ത് നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. അറവലക്കുഴി പാലത്തിന് സമീപത്തെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓടനാവട്ടം കട്ടയിൽ സുധർമ്മവിലാസം സുലഭ(51)യാണ് മരിച്ചത്.
മൃതദേഹം പുഴക്കരയിലെ അരികിലെ മരച്ചില്ലകളിൽ തങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 29ന് രാവിലെയാണ് ഇവരെ കാണാതായത്. തുടർന്ന് വീട്ടുകാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സ്, പോലീസ് ഡോഗ് സ്‌ക്വാഡ്, സ്‌കൂബി എന്നിവർ പുഴയിലടക്കം പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട ശനിയാഴ്ച രാവിലെ 11.45ഓടെയാണ് മൃതദേഹം അറവലക്കുഴി ആറിൽ കണ്ടത്. കൊട്ടാരക്കരയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. ഭർത്താവ്: രാധാകൃഷ്ണൻ.
Discussion about this post