കൊച്ചി: വീണ്ടും കൊച്ചിയെ ആശങ്കയിലാക്കി വൻരാസലഹരി വേട്ട. തൃപ്പൂണിത്തുറയിൽ വെച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. 485 ഗ്രാം എംഡിഎംഎയുമായി യുവാവിനെയും നഴ്സിങ് വിദ്യാർഥിനിയെയും പോലീസ് പിടികൂടി.
കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അമീർ മജീദ്, ചങ്ങനാശ്ശേരി സ്വദേശിയും നഴ്സിങ് വിദ്യാർഥിനിയുമായ വർഷ എന്നിവരാണ് പിടിയിലായത്. ഇരുവരും വാഹനത്തിൽ സഞ്ചരിക്കവെ വാഹനപരിശോധനയ്ക്കായി പോലീസ് കൈകാണിച്ചിരുന്നു. എന്നാൽ വാഹനം നിർത്താതെപോയതിനെ തുടർന്ന് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
തുടർന്ന് രണ്ടുപേരെയും ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കും.
Discussion about this post