താമരശ്ശേരിയില്‍ 10 വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51കാരന്‍ അറസ്റ്റില്‍

അയല്‍വാസികളായ 2 പെണ്‍കുട്ടികളെയാണ് പ്രതി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്.

കോഴിക്കാട്: പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ 51കാരന്‍ അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. അയല്‍വാസികളായ 2 പെണ്‍കുട്ടികളെയാണ് പ്രതി സ്വന്തം വീട്ടില്‍ വെച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയത്.

പീഡന വിവരം പെണ്‍കുട്ടികള്‍ സുഹൃത്തുക്കളോട് പറയുകയും ഇവര്‍ രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പ് പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version